Monday, 22 September 2014

കിണ്ടി Kindi

http://raxacollective.files.wordpress.com/2013/03/734792_564401616912958_826008841_n.jpghttp://raxacollective.files.wordpress.com/2013/03/430725_459538177429898_698354526_n.jpg
ജലവും പാനീയങ്ങളും പകരുന്നതിന്‌ ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്‌. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ                       നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.
പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം. പാരമ്പര്യമൂശാരിമാർ ഉണ്ടാക്കുന്ന പാത്രങ്ങൾ , വിഗ്രഹങ്ങൾ ഇവ എല്ലാം ലഭ്യം ആണ് . നമ്പൂതിരിമാർക്ക് പ്രത്യേകം ഭാഷയിൽ കിണ്ടിയും പൂജാ പാത്രവും ഉണ്ടാക്കി തരും. കിണ്ടി ഗജപ്രിഷ്ഠം സ്റ്റൈൽ ലക്ഷണം ഒത്തത് ആയിരിക്കും. ഇതിനെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിൽ അറിയപ്പെടുന്നു.

The Kindi is integral to all rituals and ceremonies in Kerala. The spouted vessel is made out of  bronze (odu), and is mainly used for Hindu’s Poojas. In Kerala each and every household keeps a kindi for special occasions.

ഉപയോഗം

വിവിധയിനം കിണ്ടികൾ
കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. ഹൈന്ദവ പൂജകളും വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരുപകരണമായതിനാൽ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും. ഇടത്തു കിണ്ടി , വലത്ത് കിണ്ടി, പവിത്രക്കിണ്ടി എന്നിങ്ങനെ മലയാള ആരാധനാ പദ്ധതിയിൽ പരാമർശിക്കപ്പെടുന്നു. എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം. പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.


Most of the drinking-water vessels of all shapes and kinds found in Asia are commonly called kindi and its long history begins from ancient India. The earliest kindifound in India dates back to the second millenium B.C. In the hot climate, kindiserved as a kind of travelling water jug, a container of drinking water and is calledvellakkindi. In tropical countries, the earthenware kindi is mainly used as a drinking vessel and for hand- washing in domestic circles. It is kept at the main entrance of the traditional houses. Visitors and inmates enter the house after washing their feet and face as well as quenching their thirst using the water from the kindi. Water can be poured directly into the mouth from the kindi. Many persons can drink water from a single kindi directly from the stream coming from its spout after tilting. It is believed that the tube of the vessel should not be kept southwards, because it will invite death to some one dear.

This particular class of vessel, a more or less rounded body with a straight neck, mouth, a spout set at an angle on the belly, is conspicuous by the absence of a handle. The covered spout is for filling the vessel and the long erect spout attached to the vessel's flaring lip is for pouring and sprinkling.

It has a mouth for filling; a spout for pouring and the neck serves the role of a handle, for holding on. Some kindi have long necks and others have short and stout ones. All have an opening at the top for pouring water in and a spout on the side for drinking. Apart from the form of kindi with the single neck, there are also many excellent multi- necked and spouted kindi vessels. Provision of a handle makes it a ewer, bottle, tea pot or some other form. (Persian) Ewer is a water carrier.

In yoga, it is used to pour water through the nose to cure headaches and to cleanse the nose. Later on, it began to be used for medication, sacrificial blessing and remained as a symbol of purification and dispenser of compassion. There are dwarfing, at times even palm- sized, water vessels for purposes of religious ceremonies. In the puja rooms of all Hindu houses water-filled kindi is kept clean with a few tulasi leaves to please Lord Krishna. In sum, one can hardly find a Hindu house in Kerala without a kindi. In temples all over the world we see kindi in profuse use. The priest holds a kindi with milk or pure water with tulasi leaves, utters mantraand the sanctified water is then sprinkled on the heads of the devotees who drink some and pour the remaining onto the head. 

Kindis
 was made out of clay initially in the primitive times. But with the advent of metal, earthenware relegated to the background. Various names for gold vessel or goblet, such as ponkinnam, pon kudam, ponkindi, bhringarakam, bhringam show the importance that the kindi achived with the march of time.

A lota is a water pot, used in Hindu puja or ceremony in Kerala, where a separate tradition of spare, utilitarian elegance flourished. Zebrowski refers to spouted lota of bell metal make, a bell metal kindi, vases and superbly refined oil lamps found in religious ceremonies in temples dedicated to Siva. Vellodu kindi is a remedy for the influence of evil eyes says Gunapatam.[2]

A water jar with small holes at the bottom as in sieve is muralulla kindi. Mural isJaladwara, a sluice a spout.[3] It is an outlet also, a shutter to stop the flow of the water. - See more at: http://www.boloji.com/index.cfm?md=Content&sd=Articles&ArticleID=700#sthash.tRkSPdT4.dpuf

1 comment:

  1. കിണ്ടി ഒരു പ്രതീകമാണ്. അത് നമുക്ക് ജലം എങ്ങനെ പാഴാക്കാതെ ഉപയോഗിക്കാം എന്ന് കാണിച്ചു തരുന്നു. നമ്മുടെ ടാപ്പുമായി താരതമ്യം ചെയ്താൽ അതിന്റെ നന്മ അറിയം. ജല സമൃദ്ധി ആഘോഷിക്കുന്ന മലയാളിയുടെ തലയിലയിലുദിച്ചതാവില്ല അതിന്റെ രൂപകൽപന. ജലക്ഷാമം കാരണം തന്റെ ആവാസ വ്യവസ്ഥയിൽനിന്നും പാലായനം ചെയ്യേണ്ടിവന്ന ഏതോ കുടിയേറ്റക്കാരന്റെ കുമ്പസാരമാണ് കിണ്ടി. ജലസമൃദ്ധമായ നാളുകളിൽ അത് പാഴാക്കിയതിന്റെ പ്രായശ്ചിത്തം. കിണ്ടി ഏറെ ഗവേഷണം അർഹിക്കുന്ന ഗൃഹോപകരണമാണ്.
    beyporebabu@gmail.com

    ReplyDelete