Sunday, 21 September 2014

ഏകാദശി Ekadashi

ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കുംപൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതംമഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.
സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.
ഏകാദശി:
ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജനസത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.
ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ.ആരംഭിക്കുവാൻ പറ്റിയ ദിവസം

ഏകദശി വ്രത രീതി

എകാദശി നാളില് പൂര്ണ്ണട ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല് വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.
എകാദശി നാളില് രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്ണ്ണുമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില് തുളസീ തീര്ത്ഥ മോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള് ഒഴിവാക്കുമ്പോള് പഴങ്ങള് കഴിക്കാം. ക്രമേണ പഴങ്ങള് ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.ഏകാദശി പുരാണ കഥകള് അനുസരിച്ച് ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവില് നിന്നും ഉല്ഭഏവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :

ബ്രഹ്മദേവന് സൃഷ്ടിച്ച അസുരനാണ് താലജംഘന്. അദ്ദേഹത്തിന്റെി മകന് മുരന്. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര് ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള് ദേവന്മാര് മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.

ദേവന്മാര് വിഷ്ണുവിനോട് സങ്കടം ഉണര്ത്തി ച്ചപ്പോള് വിഷ്ണുവില് നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്ഭനവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള് സ്വന്തം പേരില് ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്ക്ക് കടുത്ത ശിക്ഷ നല്ക ണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.
അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവില് നിന്നും ഉല്ഭ.വിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.
Watch : https://www.youtube.com/watch?v=qF_vYnvFmyc

ഏകാദശികൾ

  • വൈകുണ്ഠ ഏകാദശി
  • ശയനൈകാദശി
  • ഉത്ഥാനേകാദശി
  • ഗുരുവായൂർ ഏകാദശി
  • തിരുവില്ല്വാമല ഏകാദശി
  • തൃപ്രയാർ ഏകാദശി


1 comment:

  1. Casino & Slot Machines | JtmHub
    Try 정읍 출장안마 over 600 of the newest casino 서귀포 출장샵 games at JTM Hub with our 서산 출장안마 easy to use software 경상북도 출장안마 for a huge variety of exciting 전주 출장마사지 and exciting games to choose from.

    ReplyDelete