സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി(Agriculture). ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.
ചരിത്രം
ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാർലിഎന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ് ആട്
കൃഷി ഭാരതത്തിൽ
ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്.നെല്ലരിയാണ്‌ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്.ഖാരിഫ് , റാബി,സയദ് എന്നിവയാണ് ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങൾ.
ഖാരിഫ്
ജൂൺ മുതൽ ജൂലായ് മാസത്തിൽ കൃഷിയാരംഭിച്ച് സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളീൽ വിളവെടുക്കുന്നവയാണ് ഖാരിഫ് വിളകൾ.
- നെല്ല്
- ചോളം.
- പരുത്തി.
- ജോവർ
- ബജ്‌റ
റാബി വിളകൾ.
ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ കൃഷിയാരംഭിച്ച് ഏപ്രിൽ- മേയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ് റാബിവിളകൾ.ഇത് പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു.
കൃഷി കേരളത്തിൽ
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം , എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു.
ന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ചിത്രശാല
കർഷകൻ
കാർഷികവൃത്തിയിൽ വ്യാപൃതനായ ഒരു വ്യക്തിയെ കർഷകൻ എന്ന വാക്കു കൊണ്ട് വിവക്ഷിക്കാം.നാഗരികതയുടെ കാലം മുതൽ മനുഷ്യൻ ഏറ്റവും കൂടുതലായി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു.
Visit: http://www.keralaagriculture.gov.in/
www.kau.edu/
www.kissankerala.net/kissan/kissancontents/deptagriculture.jsp
www.karshikakeralam.gov.in/
കർഷകൻ എന്നതിന്റെ നിർവ്വചനം
കർഷകൻ എന്ന നാമം പാടത്തും,വയലിലും പണിയെടുക്കുകയും അത് ഉപയോഗിച്ച് ഉപജീവനം നിർവഹിക്കുകയും ചെയ്യുന്ന ആർക്കും യോജിക്കും. വ്യവസായശാലകൾക്കു വേണ്ടി അസംസ്കൃത വസ്തുക്കളും കർഷകർ കൃഷി ചെയ്യാറുണ്ട്. ഉദാഹരണം പരുത്തി,ഗോതമ്പ്,ബാർലി,ചോളം തുടങ്ങിയവ.പാൽ,ഇറച്ചി എന്നിവക്കു വേണ്ടി മൃഗങ്ങളെയും,പക്ഷികളെയും വളർത്തുന്നവരെയും കർഷകർ എന്നു പറയാറുണ്ട്. താൻ കൃഷി ചെയ്ത വിഭവങ്ങൾ കർഷകൻ കമ്പോളങ്ങളിൽ എത്തിക്കുകയും അത് വ്യാപാരിക്ക് വിൽക്കുകയും ചെയ്യുന്നു.
No comments:
Post a Comment